Friday, February 7, 2025
spot_img
More

    അമേരിക്കയില്‍ നിന്ന് മൂന്ന് വനിതകള്‍ വിശുദ്ധപദവിയിലേക്ക്…

    ബാള്‍ട്ടിമോര്‍: അമേരിക്കയില്‍ നിന്ന് മൂ്ന്ന് വനിതകളുടെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു കോറാ ഇവാന്‍സ്, മിഷെല്ലി ഡപ്പോങ്,മദര്‍ മാ്ര്‍ഗററ്റ് മേരി മര്‍ഫി എന്നിവരാണ് ഈ വനിതകള്‍. ഇവരുടെ നാമകരണനടപടികളെക്കുറിച്ച് ഇന്നലെ ആരംഭിച്ച ജനറല്‍ അസ്ംബ്ലിയില്‍ അമേരിക്കന്‍ മെത്രാന്മാര്‍ ചര്‍ച്ചചെയ്യും. നാമകരണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ പ്രാദേശികതലത്തില്‍ മെത്രാന്മാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയണം എന്നത് കാനന്‍ നിയമത്തില്‍ പെടുന്നുണ്ട്. ഇവരില്‍ ആരുടെ നാമകരണനടപടികള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് 17 വരെ നീളുന്ന ജനറല്‍ അസംബ്ലിയില്‍ മെത്രാന്മാര്‍ വോട്ടുചെയ്യുന്നത

    മൂ്ന്നാം വയസില്‍ മാതാവിന്റെപ്രത്യക്ഷീകരണം ഉണ്ടായി എന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് കോറ ഇവാന്‍സ്. മതരഹിത സമൂഹത്തില്‍ വളര്‍ന്നുവന്ന കോറ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷംസത്യദൈവത്തെതിരിച്ചറിയുകയും കത്തോലിക്കാസഭയുടെ ഭാഗമാകുകയും ചെയ്തു. കാത്തലിക് കാമ്പസ്മിഷനറിയായിരുന്ന മിഷെല്ല കാന്‍സര്‍ രോഗബാധിതയായിട്ടാണ് മരിക്കുന്നത്. 31 ാം വയസില്‍ 2015 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു മരണം.ടെക്‌സാസില്‍ വനിതകള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ റിലീജിയസ് ഓര്‍ഡര്‍ 100 വര്‍ഷം മുമ്പ്സ്ഥാപിച്ചവ്യക്തിയാണ മദര്‍ മാര്‍ഗററ്റ് മേരി.

    ഇവരില്‍ ആരുടെ നാമകരണനടപടികള്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നതെന്ന് നമുക്ക് വരും നാളുകളില്‍ കണ്ടറിയാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!