Thursday, March 20, 2025
spot_img
More

    കാന്‍സര്‍ രോഗികള്‍ക്ക് സമാധാനപൂര്‍വ്വം മരിക്കാന്‍ അവസരമൊരുക്കുന്ന ഹോളിക്രോസ് കന്യാസ്ത്രീകള്‍

    ന്യൂഡല്‍ഹി: സമാധാനത്തോടും ശാന്തതയോടും കൂടിയ മരണമാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ കാന്‍സര്‍ രോഗികളുടെ മരണം അത്രത്തോളം സമാധാനഭരിതമല്ല. കടുത്തവേദനയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഹോം ഓഫ് പെയ്ന്‍ലസ് പീസ് എന്ന സ്ഥാപനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നത്. സിസ്റ്റേഴ്‌സ് ഓഫ് ഹോളിക്രോസ് സന്യാസസമൂഹാംഗങ്ങളാണ് ഈ സ്ഥാപനത്തിലെ ശുശ്രൂഷകര്.

    ജീവിതത്തിലേക്ക് തിരികെവരാന്‍ സാധ്യതയില്ലാത്ത കാന്‍സര്‍രോഗികളുടെ അന്ത്യനിമിഷങ്ങളെ ആശ്വാസപ്രദമാക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അതുകൊണ്ട് രോഗികളും ബന്ധുക്കളുംഇവരെ വിശേഷിപ്പിക്കുന്നത് മാലാഖമാര്‍ എന്നാണ്. കന്യാസ്ത്രീമാരുടെ പരിചരണവും സ്‌നേഹവുംവാക്കുകളില്‍ വര്‍ണ്ണിക്കാനാവാത്തതാണ.

    ഞങ്ങള്‍ മാലാഖമാരാണോയെന്ന് അറിയില്ല. പക്ഷേ ദൈവം ഞങ്ങളെ ഈ ശുശ്രൂഷയ്ക്കായി നിയോഗിച്ചിരിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. പേരോ പ്രശസ്തിയോ ലക്ഷ്യമാക്കിയല്ല ഈ ശുശ്രൂഷ ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്‌ദൈവസ്‌നേഹം മാത്രം. ഹോളിക്രോസ് സിസ്‌റ്റേഴ്‌സ് പറയുന്നു.

    കാന്‍സര്‍രോഗികളെ പരിചരിക്കാനും അവരുടെഅന്ത്യനിമിഷങ്ങളെ ശാന്തമാക്കാനുമായി ഇങ്ങനെയൊരു സ്ഥാപനത്തിന്റെ തുടക്കം1986 നവംബര്‍ രണ്ടിന് മുംബൈയിലായിരുന്നു, ശാന്തി ആവേദന സദന്‍ എന്ന പേരുള്ള ഈ സ്ഥാപനം ആരംഭിച്ചത് കത്തോലിക്കനായ ഡോ. ലൂയിസ് ജോസ് ഡിസൂസയായിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഹോളിക്രോസ് സിസ്‌റ്റേഴ്‌സിന് ഏല്പിച്ചുകൊടുക്കുകയായിരുന്നു. ഇവരുടെ സമര്‍പ്പണവും സ്‌നേഹവും മനസ്സിലാക്കിക്കൊണ്ടാണ് ഈ നിയോഗം അവരെ ഏല്പിച്ചുകൊടുത്തതെന്ന് ഡോക്ടര്‍ പറയുന്നു.

    രണ്ടാമത് ഗോവയിലും മൂന്നാമത് ന്യൂഡല്‍ഹിയിലുമാണ് ഇത്തരം സെന്റര്‍ ആരംഭിച്ചത്. സിസ്റ്റര്‍ ആന്‍സി കൊട്ടുപ്പള്ളിക്കാണ് ന്യൂഡല്‍ഹിയിലെ സ്ഥാപനത്തിന്റെ ഭരണചുമതല. ന്യൂഡല്‍ഹിയിലെ സെന്ററില്‍ 11 സ്ത്രീകളും ഏഴു പുരുഷന്മാരും രോഗികളായികഴിയുന്നു. ഇതുവരെ ഏഴായിരത്തോളം രോഗികളെ ശുശ്രൂഷിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും തുല്യസ്ഥാനമാണ് നല്കുന്നത് എന്നതാണ് ഇവിടുത്തെപ്രത്യേകത. രോഗികളെ മാത്രമല്ല അവരുടെ ബന്ധുക്കള്‍ക്കും സിസ്‌റ്റേഴ്‌സ് വേണ്ട വിധത്തിലുള്ള കൗണ്‍സലിംങ് നല്കുന്നുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!