വത്തിക്കാന്‍സിറ്റി: ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വത്തിക്കാനില്‍ ക്രിസ്തുമസ് ട്രീ എത്തി. ഇറ്റലിയിലെ അബ്രുത്സോയിലെ റെസെല്ലോ ഗ്രാമത്തില്‍ നിന്നാണ് ഇത്തവണ ക്രിസ്തുമസ് ട്രീ എത്തിയിരിക്കുന്നത്. 26 മീറ്റര്‍ ഉയരമുണ്ട്. ഫ്രിയൂളിലാണ് പുല്‍ക്കൂട് തയ്യാറാക്കിയിരിക്കുന്നത്.
ഡിസംബര്‍ മൂന്നിന് ഇവയുടെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും. പ്രാദേശികസമയം അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ ഫെര്‍ണാന്‍ഡോ വെര്‍ഗസ്അല്‍സാഗയും റഫയേല പെത്രീനിയുംചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.