കൊച്ചി: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട്ിന്റെ ആഭിമുഖ്യത്തിലുളള ലോംഗ് മാര്‍ച്ച് 23 മുതല്‍ ഡിസംബര്‍ പത്തുവരെ നടക്കും.
കാസര്‍കോഡ് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച്് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. സമാപനസ്‌മ്മേളനം പ്രധാനമന്ത്രിനരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.തൊഴിലില്ലായ്മ,ലഹരിമരുന്ന്, മലയോരകര്‍ഷകപ്രശ്‌നങ്ങള്‍,തീരദേശ മേഖല നേരിടുന്ന വെല്ലുവിളികള്‍, ദളിത് ക്രൈസ്തവ സംവരണ പ്രശ്‌നം തുടങ്ങിയവ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് മാര്‍ച്ച്.
18 ദിവസങ്ങളിലായി നടക്കുന്ന മാ്ര്‍ച്ചിന് 105 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കും. ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഇതില്‍പങ്കെടുക്കും.