ലെയോണില്‍ നിന്ന് റോമിലേക്ക് കാല്‍നട തീര്‍ത്ഥാടനവുമായി രണ്ടു കൂട്ടുകാരികള്‍

ഫ്രാന്‍സിലെ ലെയോണില്‍ നിന്ന് റോം വരെ കാല്‍ നട തീര്‍ത്ഥാടനം നടത്തിയ എലിസബത്തിന്റെയും മാദെലിന്റെയും നിയോഗം അല്പം വ്യത്യസ്തമായിരുന്നു. മാര്‍പാപ്പയ്ക്കുവേണ്ടിയും ദൈവവിളിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. ഈയൊരു നിയോഗവുമായി 1500 കിലോമീറ്ററാണ് ഇവര്‍ താണ്ടിയത്.

ഒടുവില്‍ നവംബര്‍ 9 ന് പൊതുദര്‍ശനവേളയില്‍ മാര്‍പാപ്പയുമായി കണ്ടുമുട്ടാനും സാധിച്ചു. സെപ്തംബര്‍ 12 നാണ് ഇരുവരും യാത്ര ആരംഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദബന്ധമാണ് ഇരുവരും തമ്മിലുള്ളത്.

ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ കണ്ടുമുട്ടല്‍. ആ സൗഹൃദത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. പ്രായം 23 ആയി രണ്ടാള്‍ക്കും. ക്യാരിയിങ് ടെന്റും സ്ലീപിംങ് ബാഗുമായിട്ടായിരുന്നു യാത്ര അവിസ്മരണീയമായിരുന്നു യാത്രയെന്ന് ഈ കൂട്ടുകാരികള്‍ പറയുന്നു. വിവിധ തരക്കാരായ ആളുകളെ ഈ യാത്രയില്‍ കണ്ടു. അവരുമായുള്ളകണ്ടുമുട്ടലുകള്‍ പുതിയ ജീവിതപാഠം സമ്മാനിച്ചു.

സുവിശേഷം വായിച്ചായിരുന്നു ഓരോ ദിവസത്തെയും യാത്രയുടെ ആരംഭം. യാത്രയിലുടനീളം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates