ഫ്രാന്‍സിലെ ലെയോണില്‍ നിന്ന് റോം വരെ കാല്‍ നട തീര്‍ത്ഥാടനം നടത്തിയ എലിസബത്തിന്റെയും മാദെലിന്റെയും നിയോഗം അല്പം വ്യത്യസ്തമായിരുന്നു. മാര്‍പാപ്പയ്ക്കുവേണ്ടിയും ദൈവവിളിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. ഈയൊരു നിയോഗവുമായി 1500 കിലോമീറ്ററാണ് ഇവര്‍ താണ്ടിയത്.
ഒടുവില്‍ നവംബര്‍ 9 ന് പൊതുദര്‍ശനവേളയില്‍ മാര്‍പാപ്പയുമായി കണ്ടുമുട്ടാനും സാധിച്ചു. സെപ്തംബര്‍ 12 നാണ് ഇരുവരും യാത്ര ആരംഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദബന്ധമാണ് ഇരുവരും തമ്മിലുള്ളത്.
ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ കണ്ടുമുട്ടല്‍. ആ സൗഹൃദത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. പ്രായം 23 ആയി രണ്ടാള്‍ക്കും. ക്യാരിയിങ് ടെന്റും സ്ലീപിംങ് ബാഗുമായിട്ടായിരുന്നു യാത്ര അവിസ്മരണീയമായിരുന്നു യാത്രയെന്ന് ഈ കൂട്ടുകാരികള്‍ പറയുന്നു. വിവിധ തരക്കാരായ ആളുകളെ ഈ യാത്രയില്‍ കണ്ടു. അവരുമായുള്ളകണ്ടുമുട്ടലുകള്‍ പുതിയ ജീവിതപാഠം സമ്മാനിച്ചു.
സുവിശേഷം വായിച്ചായിരുന്നു ഓരോ ദിവസത്തെയും യാത്രയുടെ ആരംഭം. യാത്രയിലുടനീളം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു