Thursday, November 21, 2024
spot_img
More

    വിശുദ്ധ സിസിലിയുടെ ഭര്‍ത്താവ് വിശുദ്ധനായിരുന്നുവെന്ന കാര്യം അറിയാമോ?

    വിശുദ്ധ സിസിലി നമുക്കേറെ പരിചിതയായ വിശുദ്ധയാണ്. എ്ന്നാല്‍ വിശുദ്ധ വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവ് രക്തസാക്ഷി വിശുദ്ധനായിരുന്നുവെന്നും എത്രപേര്‍ക്കറിയാം?

    പാരമ്പര്യവിശ്വാസമനുസരിച്ച് സിസിലിയുടെ ഭര്‍ത്താവ് വലേറിയനാണ്.ഇദ്ദേഹം ഒരു പേഗനായിരുന്നു. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരമായിരുന്നു സിസിലി വിവാഹത്തിന് സമ്മതിച്ചത്. തന്റെ കന്യകാത്വം അവള്‍ നേരത്തെ തന്നെ ദൈവത്തിന് സമര്‍പ്പിച്ചിരുന്നു, എങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം വിവാഹിതയായി.പക്ഷേഇക്കാര്യമെല്ലാം അവള്‍ ഭര്‍ത്താവിനെ അറിയിച്ചിരുന്നു.

    വലേറിയന്‍ ഭാര്യയുടെ ആഗ്രഹത്തെ മാനിക്കുകയും അവളുടെ സ്വാധീനത്താല്‍ മാമ്മോദീസാ സ്വീകരിക്കുകയും ചെയ്തു പോപ്പ് അര്‍ബനസ് ആണ് മാ്‌മ്മോദീസാ നല്കിയത് വലേറിയന്റെ പ്രവര്‍ത്തനങ്ങള്‍ റോമന്‍ ഭരണകൂടം നിരീക്ഷിക്കുകയും ക്രിസ്തുമതത്തിന് അംഗീകാരം ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ ക്രി്‌സ്തുവിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ വലേറിയനെ വധിക്കുകയും ചെയ്തു.

    അങ്ങനെ പേഗനായി ജീവിതം ആരംഭിച്ച് ഒടുവില്‍ ഭാര്യമൂലം ക്രൈസ്തവരകതസാക്ഷിത്വം വരിക്കുകയും വിശുദ്ധനാകുകയും ചെയ്തു, വലേറിയന്‍.

    ഹ്രസ്വകാലം മാത്രമേ അവരുടെ ദാമ്പത്യബന്ധം നീണ്ടുനിന്നിരുന്നുള്ളൂവെങ്കിലും ശക്തമായ ക്രൈസ്തവസാക്ഷ്യമായും ദമ്പതികള്‍ക്ക് ഉദാത്തമാതൃകയായും വലേറിയനും സിസിലിയും നിലകൊള്ളുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!