ന്യൂഡല്‍ഹി: കാണ്ടമാലിലെ ക്രൈസ്തവ കൂട്ടക്കൊലയിലേക്കും വ്യാപകമായ ക്രൈസ്തവ പീഡനങ്ങളിലേക്കും നയിച്ച സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ അന്യായമായി അടയ്ക്കപ്പെട്ട ആറു നിരപരാധികള്‍ക്ക് കൂടി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇതില്‍ ബിജയ സാനാസേഥ് എന്ന വ്യക്തിയാണ് ജാമ്യം കിട്ടി ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്നത്.
മെയ് ആരംഭത്തില്‍ ഗോര്‍നാഥ് ചാലന്‍സേഥ് ആണ് ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യവ്യക്തി. മെയ് ഒമ്പതിന് ജാമ്യം അനുവദിച്ച അദ്ദേഹം മെയ് 20 ന് പുറത്തിറങ്ങിയിരുന്നു.
പ്രതികളെന്ന് ആരോപിച്ച് ജയിലില്‍ അടച്ചവരില്‍ ബുദ്ധിമാന്ദ്യം ഉള്ള വ്യക്തിയും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ രണ്ടുതവണ ഒഡീസ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
പത്തുവര്‍ഷമായി ഇവര്‍ ജയിലില്‍ കഴിയുകയായിരുന്നു. 2007 ലെ ക്രിസ്മസ് ദിനത്തിലാണ് കാണ്ടമാല്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അഞ്ചുപേര്‍ ഇപ്പോഴും ജയിലില്‍ തുടരുന്നു.