ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വച്ച് ഹൃദയാഘാതം മൂലം സലേഷ്യന്‍ വൈദികന്‍ അന്തരിച്ചു. ഫാ. ജോസഫ് ചിറ്റാട്ടുകളമാണ് മരണമടഞ്ഞത്. 82 വയസായിരുന്നു. കൊല്‍ക്കൊത്തയിലേക്കുള്ള യാത്രാമധ്യേയാണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍വച്ച് അദ്ദേഹം മരണമടഞ്ഞത്.
1979 മുതല്‍ 1985 വരെ റെക്ടറും പ്രിന്‍സിപ്പലുമായി സേവനം ചെയ്തിരുന്ന ഡോണ്‍ ബോസ്‌ക്കോ സ്ഥാപനത്തിന്റെ അലുമിനി മീറ്റിംങില്‍ പങ്കെടുക്കാനായി കൊല്‍ക്കൊത്തയ്ക്ക് പോകുകയായിരുന്നു.എയര്‍പോര്‍ട്ടില്‍വച്ച് ബോധരഹിതനായി വീഴുകയും എയര്‍പോര്‍ട്ട് ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. അവിടെയെത്തിയപ്പോഴേയ്ക്കും മരണംസംഭവിച്ചിരുന്നു.
നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സംസ്‌കാരം നടക്കും.