തിരുവനന്തപുരം: പുരോഹിതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി വി.ശിവന്‍കുട്ടി. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആരോപണം. വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മത്സ്യത്തൊഴിലാളികളെ പുരോഹിതര്‍ സമരത്തിന് നിര്‍ബന്ധിക്കുകയാണെന്നുമാണ് മന്ത്രിയുടെ ആരോപണം. കൂടാതെ പുറത്തുനിന്നുള്ള ഏജന്‍സികള്‍ ഇതിന് സഹായിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സമരത്തിന്റെ പേരില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയ്ക്കും സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസിനും അമ്പതോളം വൈദികര്‍ക്കും എതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.