Wednesday, April 2, 2025
spot_img
More

    ഇന്നു മുതല്‍ ക്രിസ്തുമസ് രാത്രിവരെ വിശുദ്ധ ആന്‍ഡ്രൂസിന്റെ ക്രിസ്തുമസ് നൊവേന ചൊല്ലി അസാധ്യകാര്യങ്ങള്‍ക്ക് മാധ്യസ്ഥം തേടൂ

    നൊവേനകള്‍ കത്തോലിക്കാ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. വിശുദ്ധരോടുള്ള നൊവേനകളില്‍ നമുക്കേറെ വിശ്വാസവുമുണ്ട്. അത്തരമൊരു നൊവേനയാണ് വിശുദ്ധ ആന്‍ഡ്രൂ ക്രിസ്തുമസ് നൊവേന.

    സെന്റ് ആന്‍ഡ്രുവിന്റെ തിരുനാള്‍ ദിനമായ നവംബര്‍ 30 മുതല്‍ ക്രിസ്തുമസ് രാത്രിവരെയാണ് ഈ നൊവേന ചൊല്ലേണ്ടത്. ദിവസം പതിനഞ്ച് തവണയാണ് ഈനൊവേന ചൊല്ലേണ്ടത്. ഈ നൊവേനയ്‌ക്കൊപ്പം സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുന്ന ഏതു നിയോഗവും സാധിച്ചുകിട്ടുമെന്നാണ് പാരമ്പര്യവിശ്വാസം.
    സെന്റ് ആന്‍ഡ്രു നൊവേന താഴെ കൊടുക്കുന്നു:

    പാതിരാത്രിയില്‍ ബദ്‌ലേഹമില്‍ തുളച്ചുകയറുന്ന തണുപ്പില്‍ ഏറ്റവും പരിശുദ്ധയായ കന്യാമറിയത്തില്‍ നന്ന് ദൈവപുത്രന്‍ ജനിച്ച നിമിഷവും മണിക്കൂറും വാഴ്ത്തപ്പെടട്ടെ. അനുഗ്രഹീതമാകട്ടെ. ആ മണിക്കൂറില്‍ എന്റെ ദൈവമേ എന്‌റെ പ്രാര്‍തഥന കേള്‍ക്കാനും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെയും അവിടുത്തെ അനുഗ്രഹീതയായ അമ്മയുടെയും ഗുണങ്ങളാല്‍ എന്റെ ഈ പ്രത്യേക നിയോഗം( ആവശ്യംപറയുക) സാധിച്ചുതരണമേയെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!