ഇംഗ്ലണ്ടിലും വെയില്‍സിലും ക്രൈസ്തവര്‍ ഇപ്പോള്‍ വെറും ന്യൂനപക്ഷമാണെന്ന് സെന്‍സസ് പറയുന്നു. യുകെ ഓഫീസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിറ്റിക്‌സ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മില്യന്‍ കണക്കിന് ജനങ്ങളില്‍ ഭൂരിപകഷവും പറയുന്നത് തങ്ങള്‍ക്ക് മതമില്ല എന്നുതന്നെയാണ്. രാജ്യത്തെ 67 മില്യന്‍ ജനങ്ങളില്‍ 46.2 ശതമാനം തങ്ങള്‍ ക്രൈസ്തവരാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 2011ലെ സെന്‍സസില്‍ ഇത് 59.3 ശതമാനമായിരുന്നു.
അതായത് 33.3 മില്യന്‍ ആളുകള്‍ തങ്ങള്‍ ക്രൈസ്തവരാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. അതില്‍ നിന്നാണ് ഇത്തരത്തിലുളള കുറവ്‌സംഭവിച്ചിരിക്കുന്നത്. പത്തുവര്‍ഷം മുമ്പ് നടന്ന സെന്‍സസില്‍ 14.1 മില്യന്‍ അഥവാ 25.2 ശതമാനം ആളുകളാണ് മതമി്ല്ലാത്തവരായി സ്വയം പ്രഖ്യാപിച്ചിരുന്നത്.
ക്രൈസ്തവര്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ മുസ്ലീമുകളും ഹിന്ദുക്കളും യുകെയില്‍ വര്‍ദ്ധിച്ചുവരുന്നുമുണ്ട്.2011 ല്‍ മുസ്ലീമുകള്‍ 2.7 മില്യന്‍ ആയിരുന്നുവെങ്കില്‍ 2021 ല്‍ അത് 3.9 മില്യനായിട്ടുണ്ട്., ഹൈന്ദവര്‍ 818,000 ല്‍ നിന്ന് ഒരു മില്യനായി വര്‍ദ്ധിച്ചു.
പ്രായം, വന്ധ്്യത,മരണനിരക്ക്, കുടിയേറ്റം എന്നിങ്ങനെയുള്ള പല കാരണങ്ങള്‍ ഇത്തരത്തിലുളള മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്.