ലോകക്കപ്പ് മാമാങ്കം പൊടിപൊടിക്കുമ്പോള്‍ പോളണ്ടിന്റെ ക്യാപറ്റനായ റോബര്‍ട്ട് ലെവാന്‌ഡോവ്‌സ്‌ക്കിയുടെ ജീവിതസാക്ഷ്യവും ശ്രദ്ധേയമാകുന്നു. അപൂര്‍വ്വം ചില സെലിബ്രിറ്റികള്‍ മാത്രമേ തങ്ങളുടെ ക്രൈസ്തവവിശ്വാസം വെളിപ്പെടുത്താറുള്ളൂ. അതിലൊരാളായി മാറിയിരിക്കുകയാണ് റോബര്‍ട്ട്.
ക്രിസ്തുവിനെക്കുറിച്ചോ തന്റെ വിശ്വാസജീവിതത്തെക്കുറിച്ചോ പറയാന്‍ തെല്ലും ലജ്ജിക്കുന്നില്ല എന്നാണ് 34 കാരനും രണ്ടു കുട്ടികളുടെ പിതാവുമായ റോബര്‍ട്ട് പറയുന്നത്. കരിയറില്‍ വിജയങ്ങള്‍ നേടുന്നതിനപ്പുറം ഒരു നല്ല വ്യക്തിയായിത്തീരാന്‍ തന്റെ ക്രിസ്തീയ വിശ്വാസം സഹായിക്കുന്നുവെന്നാണ് റോബര്‍ട്ട് പറയുന്നത്.
വിശ്വാസത്തിനും കത്തോലിക്കാമൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന വ്യക്തിയായ ഇദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരാം.