ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി തിരുപ്പിറവി ദൃശ്യം പ്രതിഷ്ഠിക്കും. യൂറോപ്പിന് തന്റെ ക്രിസ്്ത്യന്‍ വേരുകള്‍ മനസ്സിലാക്കാന്‍വേണ്ടിയാണ്ഇത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ സ്പാനീഷ് മെമ്പറായ ഇസബെല്ലിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് യൂറോപ്യന്‍പാര്‍ലമെന്റിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തിരുപ്പിറവി ദൃശ്യംപ്രതിഷ്ഠിക്കുന്നത്.
ഇതിന് മുമ്പൊരിക്കലും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. സ്‌പെയ്‌നില്‍ നിന്നുള്ള തിരുപ്പിറവി ദൃശ്യമാണ് പ്രതിഷ്ഠിക്കുന്നത്. ജനുവരി ആറുവരെ ഇത് പാര്‍ലമെന്റിലുണ്ടാവും.
തിരുപ്പിറവി ദൃശ്യം സുവിശേഷം പ്രസംഗിക്കാനുള്ള മനോഹരമായ വഴിയാണെന്നാണ് ഇസബെല്‍ പറയുന്നത്. കത്തോലിക്കാ വിശ്വാസിയാണ് ഇസബെല്‍. എന്നാല്‍ തന്റെ വിശ്വാസം മറ്റൊരാളിലേക്ക് അടിച്ചേല്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.