Thursday, November 21, 2024
spot_img
More

    മാസം തോറും ഇന്ത്യയില്‍ ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുന്നു

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവപീഡനം ശക്തമാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷത്തിലല്ല മാസം തോറും ക്രൈസ്തവപീഡനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

    യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം അവസാനം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സംസ്ഥാനതലത്തിലും രാജ്യമൊട്ടാകെയും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഈ റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ 21 വരെ 511 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇത് 505 ആയിരുന്നു.

    ഉത്തര്‍പ്രദേശ്,ഛത്തീസ്ഘട്ട്, തമിഴ് നാട്,കര്‍ണ്ണാടക എന്നിവയാണ് ക്രൈസ്തവര്‍ക്ക് നേരെയുളള പീഡനങ്ങളില്‍ മുമ്പന്തിയിലുള്ളത്.യഥാക്രമം 149, 115, 30,30 എന്നീ കണക്കിലാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുവിശേഷപ്രഘോഷകര്‍ക്കെതിരെ 79കേസുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

    മതപരിവര്‍ത്തന നിയമം ചുമത്തിയാണ് ഈ കേസുകള്‍. എന്നാല്‍ ഒരു കേസുപോലും കോടതിക്ക് മുമ്പാകെതെളിയിക്കാന്‍ സാധിച്ചിട്ടുമില്ല. പല കേസുകളിലും അല്മായര്‍ക്ക് ജാമ്യവും നിഷേധിക്കപ്പെടുന്നുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!