മോസ്‌ക്കോ: മിഡില്‍ ഈസ്റ്റില്‍ മതപീഡനങ്ങള്‍ക്ക് വിധേയരായി കഴിയുന്ന ക്രൈസ്തവരെ സഹായിക്കാനായി കത്തോലിക്കാ- ഓര്‍ത്തഡോക്‌സ് സഖ്യം. ഇതിന്റെ ഭാഗമായി മോസ്‌ക്കോ പാത്രിയാര്‍ക്കയുടെ പ്രതിനിധി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ജര്‍മ്മനിയിലെ ആസ്ഥാനം സന്ദര്‍ശിച്ചു.
2016 ല്‍ ഹാവന്നയില്‍ വച്ചു നടന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക കിറിലിന്റെയും സിറിയ, ഇറാക്ക് സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതായിരുന്നു ആ സന്ദര്‍ശനം. രണ്ടു സഭകളും മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട് എന്ന് അന്ന് ഇരുനേതാക്കളും തിരിച്ചറിഞ്ഞിരുന്നു. ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും നിരവധി പദ്ധതികള്‍ മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്നുണ്ട്.
സംയുക്ത പദ്ധതികള്‍ പാപ്പായുടെയും പാത്രിയാര്‍ക്കയുടെയും കണ്ടുമുട്ടലിന്റെ അനന്തരഫലങ്ങളാണ് എന്ന് പാത്രിയാര്‍ക്കയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.