മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റില്‍ വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും

ലണ്ടന്‍: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ്‌ മൂന്നാം തീയതി “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റ് നടത്തും. അന്നേ ദിവസം വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും ഉണ്ടായിരിക്കും. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. റ്റോമി ഇടാട്ട്‌ , സീറോ മലബാർ ചാപ്ലിൻ ഫാ. ബിനോയി നിലയാറ്റിങ്കല്‍, ഡീക്കൻ ജോയിസ്‌ ജെയിംസ് എന്നിവര്‍ക്കൊപ്പം മരിയൻ മിനിസ്ട്രീ ടീം അംഗങ്ങളും ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുന്നു.

രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ ശുശ്രൂഷകള്‍ സമാപിക്കും.കുട്ടികൾക്ക്‌ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേലിനെയോ   ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates