Monday, February 10, 2025
spot_img
More

    2023 ല്‍ എംപറര്‍ ഇമ്മാനുവലിന് അന്ത്യം കുറിക്കും: ഫെയ്ത്ത് ഫൈറ്റേഴ്‌സ് കൂട്ടായ്മ ഇന്ന്

    ഇരിങ്ങാലക്കുട: ക്രൈസ്തവവിരുദ്ധവും സഭാവിരുദ്ധവുമായ പ്രബോധനങ്ങളിലൂടെ അനേകരെ വഴിതെറ്റിക്കുകയും വഴി്‌തെറ്റിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എംപറര്‍ ഇമ്മാനുവല്‍ എന്ന സെക്ടിന് അന്ത്യം കുറിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച ഫെയ്ത്ത് ഫൈറ്റേഴ്‌സ് കൂട്ടായ്മയുടെ സമ്മേളനം ഇന്ന് മൂരിയാട് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ .4.30 വരെ നടക്കുന്ന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹസന്ദേശം നല്കും.

    ഒരുകാലത്ത് എംപറര്‍ ഇമ്മാനുവലില്‍ വഴിതെറ്റി ചെന്നുചേരുകയും ഒടുവില്‍ പുറത്തേക്ക് വരികയും ചെയ്തവരുടെ കൂട്ടായ്മയാണ് ഫെയ്ത്ത് ഫൈറ്റേഴ്‌സ്. സത്യവിശ്വാസം ഉപേക്ഷിച്ചുപോയവരെ തിരികെ സത്യസഭയിലേക്ക് കൊണ്ടുവരികയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

    ജോയ് പുത്തോക്കാരന്‍,ഫ്രാന്‍സിസ് ചിറയത്ത്, തോമസ് ആന്റണി, അരുണ്‍ തോമസ്,ഫിലിപ്പ് ജോസഫ് തുടങ്ങിയവര് രക്ഷാധികാരികളായി എംപറര്‍ ഇമ്മാനുവല്‍ വിക്ടിം ഫോറം രൂപീകരിച്ച് അതിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ സംഘടി്പ്പിച്ചിരിക്കുന്നത്. എംപറര്‍ ഇമ്മാനുവലില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് വന്ന നൂറുകണക്കിനാളുകളെ ഒരുമിച്ചുകൂട്ടുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുകയുമാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍. സെക്ട് വിട്ടുപുറത്തേക്ക് വരുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് എംപറര്‍ ഇമ്മാനുവല്‍ പുലര്‍ത്തിപ്പോരുന്നത്.

    ഇതിനെതിരെ ശക്തമായ നടപടികളുമായാണ് വിക്ടിം ഫോറം മുന്നോട്ടു പോകുന്നത്.
    എംപറര്‍ ഇമ്മാനുവലില്‍ന ിന്ന് പുറത്തുവരുന്നവരെ ഉപാധികളില്ലാതെ സ്വീകരിക്കാന്‍ കത്തോലിക്കാസഭ തയ്യാറാണെന്നും സഭാധികാരികള്‍ ഇക്കാര്യത്തില്‍ ഉറപ്പ്‌നല്കിയിട്ടുണ്ടെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

    2023 ഓടെ എംപറര്‍ ഇമ്മാനുവലിന്റെ വേരറുക്കാനുള്ള ശക്തമായ പദ്ധതികളാണ് ഫോറം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എംപറര്‍ ഇമ്മാനുവല്‍ സെക്ടിന്റെ ഇരകളുടെ ബന്ധുമിത്രാദികളെയും ഇതില്‍ നിന്ന് രക്ഷപ്പെട്ട് വന്നവരെയും കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

    വരുംനാളുകളില്‍ എംപറര്‍ ഇമ്മാനുവല്‍ എന്ന അബദ്ധപ്രബോധന പ്രസ്ഥാനത്തിന്റെ വേരറുക്കാനും രക്ഷപ്പെട്ട് വന്നവര്‍ക്ക് നിര്‍ഭയം ജീവിക്കാന്‍ വേണ്ട സാഹചര്യമൊരുക്കാനും നമുക്ക് പ്രാര്‍ത്ഥിക്കാം,പ്രവര്‍ത്തിക്കാം.

    ഇന്നത്തെ കൂട്ടായ്മയുടെ വിശദവിവരങ്ങൾ അറിയുവാൻ ബന്ധപ്പെടേണ്ട നമ്പർ

    ശ്രീ അജിൽ മാത്യു 0091 8157839191

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!