Sunday, February 9, 2025
spot_img
More

    ലത്തീന്‍ കത്തോലിക്കാ സമൂഹം രാഷ്ട്രീയ സമീപനം പുന:പരിശോധിക്കും: കെആര്‍എല്‍സിസി

    കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹം തങ്ങളുടെ രാഷ്ട്രീയസമീപനം പുന: പരിശോധിക്കുമെന്ന് കെ ആര്‍ എല്‍ സിസി രാഷ്ട്രീയകാര്യസമിതി. നിലവില്‍ എല്ലാ മുന്നണികളോടും സമദൂരത്തിലുളളതും തുല്യപരിഗണന നല്കുന്നതുമായ രാഷ്ട്രീയ സമീപനമാണ് ലത്തീന്‍ കത്തോലിക്കരുടേത്. എന്നാല്‍ കേരളസര്‍ക്കാര്‍ തീരദേശ ജനസമൂഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലണ് രാഷ്ട്രീയസമീപനം പുന:പരിശോധിക്കുന്നത്.

    ജനുവരി 14,15 തീയതികളില്‍ കോട്ടയത്ത് ചേരുന്ന സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു തീരുമാനിക്കും. സര്‍ക്കാരും മന്ത്രിമാരും അസത്യപ്രചരണം അവസാനിപ്പിക്കണമെന്നും കെ ആര്‍എല്‍സിസി ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!