വത്തിക്കാന്‍ സിറ്റി: ക്രൈസ്തവകുടുംബങ്ങള്‍ക്ക് ഒരിക്കലും സ്വന്തം സന്തോഷത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടുംബങ്ങള്‍ മറ്റുളളവരെക്കുറിച്ചുകൂടി കരുതലുള്ളവരാകണം, സ്‌നേഹത്തില്‍ അധിഷ്ഠിതമായിരിക്കണം ഓരോ കുടുംബങ്ങളും.
തുറന്ന മനസ്സോടെയും മറ്റുള്ളവരോടുള്ള ഐകദാര്‍ഢ്യത്തോടെയുമായിരിക്കണം ഓരോ കുടുംബങ്ങളും ജീവിക്കേണ്ടത്, അയല്‍വക്കത്തെ കുടുംബങ്ങളോട് മാത്രമല്ല മറ്റു രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും ആളുകളോട് പോലും ഇതുണ്ടാകണം. കുടുംബം എന്നത് സാഹോദര്യത്തിന്റെയും സാമൂഹ്യസൗഹൃദത്തിന്റെയും ഇടമായിരിക്കണം.
ഇറ്റലിയിലെ കുടുംബഅസോസിയേഷനുകളുടെ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
എല്ലാ കുടുംബങ്ങളിലും ഉയര്‍ച്ചതാഴ്ചകളുടെ നിമിഷങ്ങളും സന്തോഷദു:ഖങ്ങളും ഇടകലര്‍ന്ന ജീവിതമാണ ഉണ്ടാകുന്നതെന്നും എന്നാല്‍ അവയിലൂടെയെല്ലാം കടന്നുപോകുമ്പോഴും കുടുംബമായിരിക്കുക എന്നതിനെ ദാനമായി കണ്ട് നന്ദി പറയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.