സെന്റ് നിക്കോളാസിനെക്കുറിച്ച് പല കാര്യങ്ങളും ഇതിനകം നാം വായിച്ചിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ അതില്‍ പലര്‍ക്കും അറിഞ്ഞുകൂടാത്ത ചിലകാര്യങ്ങള്‍ ഇത്തവണ പറയാം.
കുട്ടികളുടെ പ്രത്യേക മധ്യസ്ഥനാണ് സെന്റ് നിക്കോളാസ്. മീറായിലെ ക്ഷാമകാലത്ത് മൂന്നുകുട്ടികളെ കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അത്ഭുതം പ്രവര്‍ത്തിച്ചതുവഴിയാണ് നിക്കോളാസ് കുട്ടികളുടെ പ്രത്യേക മധ്യസ്ഥനായത്. റഷ്യന്‍ഓര്‍ത്തഡോക്‌സ് സഭയിലെ മുന്‍നിര വിശുദ്ധരിലൊരാളാണ് നിക്കോളാസ്.
കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും ഒന്നുപോലെ വണങ്ങുന്ന വിശുദ്ധരില്‍ ഒരാള്‍. അവിവാഹിതര്‍. മുക്കുവര്‍, അകാരണമായുള്ള കുറ്റാരോപിതര്‍ തുടങ്ങിയവരുടെയെല്ലാം മാധ്യസ്ഥന്‍ കൂടിയാണ് സെന്റ് നിക്കോളാസ്.
രണ്ട് തിരുനാള്‍ദിനമുളള വിശുദ്ധന്‍ കൂടിയാണ് നിക്കോളാസ്. ഡിസംബര്‍ ആറിനും മെയ് ഒമ്പതിനുമാണ് വിശുദ്ധന്റെ തിരുനാള്‍ ദിനങ്ങളായി ആചരിക്കുന്നത്.