Friday, December 6, 2024
spot_img
More

    അധികാരികള്‍ക്ക് നട്ടെല്ല് ഇല്ല, അവര്‍ ഭരണം അവസാനിപ്പിച്ച് വീട്ടില്‍ പോകണം: കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത്

    കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രണത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടുവെന്നും തങ്ങളുടെ രാഷ്ട്രീയ അജണ്ട ഭരണാധികാരികള്‍ പുന: പരിശോധിക്കണമെന്നും കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത്.

    ഭരണകര്‍ത്താക്കളും നിയമദാതാക്കളും അധികാരത്തിന്റെ പേരില്‍ കെട്ടികിടക്കപ്പെടുകയാണ്. അവര്‍ രാജ്യത്തിന് നേരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനകളെക്കുറിച്ച് ബോധവാന്മാരല്ല. അധികാരപ്രമത്തരും സ്വാര്‍ത്ഥമതികളുമായ നേതാക്കള്‍ സാധാരണക്കാരായ ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പുകളെ അവര്‍ തള്ളിക്കളഞ്ഞു. അധികാരവടം വലിയുടെ പേരും പറഞ്ഞ് ഒക്ടോബര്‍ മുതല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംങ് നടന്നിട്ടില്ല.

    നിലവിലെ അധികാരികള്‍ തോറ്റുപോയവരാണ്. അവര്‍ക്ക് നട്ടെല്ല് ഇല്ല. അവര്‍ ഭരണം അവസാനിപ്പിച്ച് വീട്ടില്‍ പോയിരിക്കണം. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ എനിക്ക് വിശ്വാസമില്ല. അത് വെറും രാഷ്ട്രീയ നാടകമാണ്. ഭീകരവാദത്തെ കത്തോലിക്കരും മുസ്ലീങ്ങളും ചേര്‍ന്ന് തുരത്തണം.

    ചാവേറാക്രമണത്തില്‍ തകര്‍ന്നുപോയ സെന്റ് സെബാസ്റ്റിയന്‍ ദേവാലയത്തിന്റെ പുന: കൂദാശ കര്‍മ്മത്തില്‍ പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍ രഞ്ചിത്ത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!