വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നോബൈല്‍ സമ്മാന ജേതാവിനെ നിയമിച്ചു. 2014 ലെ നോബൈല്‍ സമ്മാന ജേതാവായ പ്രഫ സ്റ്റെഫാന്‍ വാള്‍ട്ടര്‍ ഹെല്ലിന്റെ പേരാണ് പാപ്പ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മൈക്രോസ്കോപ്പിന്റെ റസല്യൂഷന്‍ മെച്ചപ്പെടുത്താനുള്ള കണ്ടുപിടിത്തമാണ് അദ്ദേഹത്തെ നോബൈല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. 1962 ഡിസംബര്‍ 23 ന് റൊമാനിയായിലാണ് ജനനം.
ഇത്തരമൊരു അംഗീകാരം കിട്ടിയത് തന്നെ ഏറെ സന്തുഷ്ടനാക്കിയെന്ന് വത്തിക്കാന്‍ റേഡിയോ പ്രതിനിധിയോട് പ്രഫസര്‍ ഹെല് വ്യക്തമാക്കി.