എയ്ല്‍സ്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 25 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്കും. ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് എയ്ല്‍സ്‌ഫോര്‍ഡ്. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് വെന്തിങ്ങ നല്കിയ വിശുദ്ധഭൂമിയാണ് ഇത്. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ഫാ. ടോമി എടാട്ട് 07448836131