Tuesday, July 1, 2025
spot_img
More

    അമേരിക്ക: നാലു വര്‍ഷങ്ങള്‍; ആക്രമിക്കപ്പെട്ടത് 420 ദേവാലയങ്ങള്‍

    വാഷിംങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ആക്രമിക്കപ്പെട്ടത് 420 ദേവാലയങ്ങള്‍. 2018 നും 2022 നും ഇടയിലാണ് ഇത്രയും ആക്രമണങ്ങള്‍ നടന്നത്.ഫാമിലി റിസേര്‍ച്ച് കൗണ്‍സിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    എന്നാല്‍ ഖേദകരമായ വസ്തുത അമേരിക്കയിലെ ഭൂരിപക്ഷം ക്രൈസ്തവരും ഇതേക്കുറിച്ച് ബോധവാന്മാരല്ല എന്നാണ്.വെറും 37 ശതമാനം മാത്രമാണ് ഈ ആക്രമണത്തിന്റെ രൂക്ഷതയെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത്. നേരിട്ടുള്ള ആക്രമണം, ബോംബ് ഭീഷണി ഇങ്ങനെ പലതരത്തിലാണ് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

    ഡെയ്‌ലിസിഗ്നല്‍ നടത്തിയ സര്‍വ്വേ പ്രകാരം 94 ശതമാനം ആളുകളും ദേവാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!