വെഞ്ചരിച്ച വസ്തുക്കളുടെ അടിസഥാനമെന്ത്.. ഇങ്ങനെയൊരു സംശയം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. ഇതേക്കുറിച്ച്ഡാനിയേല്‍ അച്ചന്‍നല്കുന്ന വിശദീകരണംഇതാ:
എണ്ണ പുരട്ടിയാലുടനെ പരിശുദ്ധാത്മാവ് വരുമോ.. നെറ്റിയില്‍ മൂന്നുതവണ മൂറോന്‍കൊണ്ട് കുരിശുവരച്ചാല്‍ പരിശുദ്ധാത്മാവ് വരുമോ.. ഒരു കപ്പ് വെള്ളമെടുത്ത് തലയിലൊഴിച്ചാല്‍ ഉടനെ നിങ്ങള്‍ പുതിയ സൃഷ്ടിയാകുമോ. ഇങ്ങനെ പലര്‍ക്കും സംശയങ്ങളുണ്ട്. സാക്രമെന്റാലിറ്റിയുടെ, കൗദാശികതയുടെ അടിസ്ഥാനം എന്താണ്. ഒരു വസ്തു ദൈവത്തിന്റെ ശക്തിയുടെ ചാനലായി മാറുന്നു. വെള്ളവും എണ്ണയും ദൈവശക്തിയുടെ ചാനലായി മാറുന്നു.കുമ്പസാരക്കൂട്‌ദൈവത്തിന്റെ പാപക്ഷമ ഒഴുകുന്ന ചാനലായി മാറുന്നു.
ദൈവശക്തിയുടെ,ക്രിസ്തുവിന്റെ കാരിയറായി മാറുകയാണ് ഇവിടെ എണ്ണയും വെളളവുമൊക്കെ. എണ്ണയും ഉപ്പും വെള്ളവുമൊക്കെ കൊടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. കര്‍ത്താവിന്റെ ശക്തിയുടെ വാഹകരായിമാറുകയാണ് എണ്ണയും വെള്ളവും മറ്റും.
ഇതാണ് വെഞ്ചിരിപ്പിന്റെ അടിസ്ഥാനം.