പുരോഹിതരുടെ ചെയ്തികള്‍ സാമാന്യമര്യാദയുടെ അതിരുകള്‍ ഭേദിച്ചു മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. വൈദികരോടുള്ള ബഹുമാനവുംസ്നേഹവും ചിലരിലെങ്കിലും കുറഞ്ഞുപോയിട്ടുമുണ്ട്.
എന്നാല്‍ വ്യക്തികളെ നോക്കി പൗരോഹിത്യത്തെ നാം അപമാനിക്കരുത്. പൗരോഹിത്യം ശ്രേഷ്ഠമായ ഒരു വിളിയാണ്. ദൗത്യമാണ്. ആ വിളിയെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലാത്തവരാണ് പൗരോഹിത്യത്തിന്റെ വില നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മാലാഖമാര്‍ക്കോ പ്രധാനദൂതന്മാര്ക്കോ നല്കപ്പെട്ടിട്ടില്ലാത്ത അധികാരം ദൈവംവൈദികര്ക്ക് കൊടുത്തിട്ടുണ്ട്. എന്നാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നത്.
അതുകൊണ്ടുതന്നെ വൈദികര്‍ ഈ ലോകത്തില്‍ ചെയ്യുന്നത് ദൈവം ഉ്ന്നതത്തില് സ്ഥിരീകരിക്കുന്നുണ്ട്.
എല്ലാവൈദികരും തങ്ങളുടെ വിളിയുടെ മഹത്വമറിഞ്ഞ് ജീവിക്കട്ടെ. വൈദികന്റെ ജീവിതം തെരുവില്‍ മുദ്രാവാക്യം വിളിക്കാനുള്ളതല്ല അള്‍ത്താരയില്‍ യാഗബലിയായി തീരാനുള്ളതാണെന്ന ഉറച്ച ബോധ്യം അവര്‍ക്ക് കിട്ടട്ടെ. അതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.