Wednesday, October 16, 2024
spot_img
More

    ഹേറോദോസ് കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെ എണ്ണം കേട്ടാല്‍ ഞെട്ടും

    ക്രിസ്തുമസും കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളും കടന്നുപോയി. ഈദിവസങ്ങളില്‍ നമ്മുടെ സവിശേഷമായ ചിന്തയ്ക്ക് കാരണമാകുന്ന ഒന്നാണ് ഉണ്ണിയേശുവിന്റെ ജനനത്തോട് അനുബന്ധിച്ച് ഹേറോദോസ് കൊന്നൊടുക്കിയ കുഞ്ഞുങ്ങള്‍. ഈ കുഞ്ഞുങ്ങളുടെ ഓര്‍മ്മയ്ക്കായിട്ടാണ് സഭ കുഞ്ഞപ്പൈതങ്ങളുടെ തിരുനാള്‍ ആചരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടുമുതല്ക്കാണ് ഇങ്ങനെയൊരു പതിവ് സഭയില്‍ ആരംഭിച്ചത്.

    വിശുദ്ധ മത്തായിയുടെ സുവിശേഷം 2:16 ലാണ് ഇതുസംബന്ധിച്ച് വിശദീകരണമുള്ളത്, രണ്ടുവയസില്‍ താഴെ പ്രായമുള്ള എല്ലാ ആണ്‍കുട്ടികളെയുംഹേറോദോസിന്റെ പട്ടാളം കൊന്നുകളഞ്ഞുവെന്നാണ് ഇവിടെ നാം മനസ്സിലാക്കുന്നത്. എന്നാല്‍ എത്ര കുഞ്ഞുങ്ങള്‍ അന്നേ ദിവസങ്ങളിലായികൊല്ലപ്പെട്ടുവെന്ന് ്അതില്‍ രേഖപ്പെടുത്തിയിട്ടില്ല.

    എന്നാല്‍ കാ്ത്തലിക് എന്‍സൈക്ലോപീഡിയ പറയുന്നത് 14,000 ആണ്‍കുട്ടികള്‍ ആ ദിവസങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ്. ഈ നമ്പറില്‍ അതിശയോക്തിയുണ്ടെന്ന് ചിലര്‍പറയുന്നു. കാരണം ഈശോ ജനിച്ച സമയത്ത് ബെദ്‌ലഹേമില്‍ ആകെയുണ്ടായിരുന്ന ജനസംഖ്യയെക്കാള്‍ വലുതാണത്രെ ഇത്.

    പ്രഫ.വില്യം പറയുന്നത് ആ സമയത്ത് ബദ്‌ലഹേമില്‍ 300 പേരെ ഉണ്ടായിരുന്നുള്ളൂവെന്നാണ്. അതില്‍ രണ്ടുവയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ എണ്ണം ആറോ ഏഴോ മാത്രമായിരുന്നുവത്രെ. മറ്റ് ചില പണ്ഡിതന്മാര്‍ പറയുന്നത് പത്തിനും ഇരുപതിനും ഇടയ്ക്കാണ് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ സംഖ്യയെന്നാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!