ജെറുസലേം: അന്്ധനെ ക്രി്‌സ്തു സുഖപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്ന സീലോഹ കുളം ഇതാദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. ഇസ്രായേല്‍ പുരാവസ്തു വകുപ്പും ഇസ്രായേല്‍ നാഷനല്‍പാര്‍ക്ക് അതോറിറ്റിയും സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജെറുസലേമിലെ സിറ്റി ഓഫ് ഡേവിഡ് നാഷനല്‍ പാര്‍ക്കിലാണ് സീലോഹ കുളം. ചരിത്രപരവും പ്രാദേശികവും അന്താരാഷ്ട്രീയവുമായ പ്രാധാന്യമുണ്ട് ഈ സ്ഥലത്ത്. നിരവധിവര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് സന്ദര്‍ശകര്‍ക്കായി ഈ സ്ഥലം തുറന്നുകൊടുക്കാന്‍ തീരുമാനമായിരിക്കുന്നത്. ജെറുസലേം മേയര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ബിസി എട്ടാം നൂറ്റാണ്ടിലാണ് ഈ കുളം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിശ്വാസം. ഹെസെക്കിയ രാജാവിന്റെ കാലത്തായിരുന്നു നിര്‍മ്മാണം. 2 രാജാക്കന്മാര്‍ 20:20 ലാണ് ഇതേക്കുറിച്ച് പരാമര്‍ശമുളളത്.
വിശുദ്ധ യോഹ 9:1-7 തിരുവചനങ്ങളിലാണ് പുതിയ നിയമത്തില്‍ ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. യേശു അന്ധനെ സുഖപ്പെടുത്തിയതിന് ശേഷം സീലോഹകുളത്തില്‍ പോയി കഴുകാന്‍ കല്പിക്കുന്നതാണ് ഈ ഭാഗം.