ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ചുവന്ന ഷൂസ് ധരിച്ചതിന്റെ ചിത്രങ്ങള്‍ നമ്മുടെ ഓര്‍മ്മയിലുണ്ട്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അങ്ങനെ നാം കണ്ടിട്ടുമില്ല. എന്തുകൊണ്ടാണ് ഇത്. ?
ചരിത്രത്തിന്റെ തുടക്കംമുതല്‍ കണ്ടുവരുന്ന ഒരു രീതിയനുസരിച്ച് മാര്‍പാപ്പമാര്‍ മൂന്നുതരം ഷൂസ് ധരിക്കാറുണ്ട്. വത്തിക്കാന്റെ ഉളളില്‍ ധരിക്കുന്നതാണ് ചുവന്ന സില്‍ക്ക് ഷൂസ്. 1969 വരെ വിശുദ്ധകുര്‍ബാന അര്‍പ്പിക്കാന്‍ എപ്പിസ്‌ക്കോപ്പല്‍ സാന്‍ഡല്‍സാണ് ഉപയോഗിച്ചിരുന്നത്. ചുവന്ന ലെതര്‍ ഷൂ വെളിയില്‍ പോകുമ്പോള്‍ ധരിച്ചിരുന്നു.
ചുവന്ന ഷൂ അധികാരവുമായി ബന്ധപ്പെട്ടുള്ള സ,ൂചനയാണ് നല്കുന്നത്. പ്രീ റോമന്‍ കാലത്തെ രാജാക്കന്മാര്‍ ഇതിനുദാഹരണമാണ്. ഉന്നതപദവിയുടെ അടയാളമായി ചുവന്ന ഷൂ അന്നുമുതല്‍ പരിഗണിക്കപ്പെട്ടിരുന്നു.
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും ക്രിസ്തുവിനോടുള്ള വിധേയത്വത്തിന്റെയും മനുഷ്യവംശത്തോടുള്ള ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും സൂചനയായി ചുവന്ന ഷൂ പരിഗണിക്കപ്പെടുന്നുണ്ട്. ചില മാര്‍പാപ്പമാരുടെ ചുവന്ന ഷൂ പിന്‍ഗാമികള്‍ക്കായി കൈമാറിയിട്ടുണ്ട്.
എന്നാല്‍ പോള്‍ ആറാമന്‍,ജോണ്‍പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരുടെ ഷൂ അവര്‍ക്കൊപ്പം സംസ്‌കരിക്കുകയാണ് ചെയ്തത്. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തുപോകുമ്പോള്‍ കറുത്ത ഷൂസാണ് ധരിക്കുന്നത്.