അര്‍ക്കാന്‍സാസ്:അര്‍ക്കാന്‍സാസിലെ ബെനഡിക്ടന്‍ ആശ്രമം ആക്രമിക്കപ്പെട്ടു.തിരുശേഷിപ്പുകള്‍ മോഷണം പോയി. ആറ് തിരുശേഷിപ്പുകളാണ് മോഷണം പോയിരിക്കുന്നത്. ബോണിഫസ്, തിബേരിയസ്, ബെനഡിക്ട്,ജസ്റ്റീന, മാര്‍സലെസ് എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് മോഷണംപോയിരിക്കുന്നത്. സക്രാരിക്കോ അരുളിക്കയ്‌ക്കോ ആക്രമത്തില്‍ കേടുപാടുകള്‍സംഭവിച്ചിട്ടില്ല. ജനുവരി അഞ്ചിനായിരുന്നു സംഭവം.