വിശുദ്ധ കുര്‍ബാനയുടെ വില കുര്‍ബാന ചൊല്ലിക്കാന്‍ നാം കൊടുക്കുന്ന നൂറോ നൂറ്റമ്പതോ രൂപയല്ല. അതിനപ്പുറമാണ് അതിന്റെവില. പക്ഷേ ആ വില മനസ്സിലാക്കാതെയാണ് നാം വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുന്നത്. ലോകത്തിലുള്ള എല്ലാ നന്മപ്രവൃത്തികളും ഒന്നിച്ചെടുത്താലും ഒരു വിശുദ്ധ കുര്‍ബാനയുടെ വില അതിനുണ്ടാകുന്നില്ല. കാരണം അത് മനുഷ്യരുടെ പ്രവൃത്തിയും വിശുദ്ധ കുര്‍ബാന ദൈവത്തിന്റെ കരവേലയുമാണ്.
വിശുദ്ധകുര്‍ബാന യേശുവിന്റെ കുരിശുമരണത്തിന്റെ അത്രതന്നെ അമൂല്യമായ ഒന്നാണെന്നാണ് വിശുദ്ധതോമസ് അക്വിനാസ് പറയുന്നത്. അതുകൊണ്ട് ഇനിയെങ്കിലും വിശുദ്ധ കുര്‍ബാനയുടെ വിലയറിഞ്ഞ് ഈ മഹാബലിയില്‍ നമുക്ക് പങ്കുചേരാം.