Friday, December 6, 2024
spot_img
More

    പ്രാര്‍ത്ഥനാസമയത്ത് ഈ തിന്മയില്‍ നിന്ന് ആത്മാവിനെ മുക്തമാക്കിയിരിക്കണം

    എല്ലാവിധ തിന്മകളില്‍ നിന്നും മോചനം പ്രാപിച്ചായിരിക്കണം നാംപ്രാര്‍ത്ഥിക്കേണ്ടത്. എന്നാല്‍ ഈ തിന്മകളില്‍ വച്ചേറ്റവും വലുത് ഏതാണ്. ഏതു തിന്മയില്‍ നിന്നാണ് നാംഏറ്റവും അകന്ന് പ്രാര്‍ഥിക്കേണ്ടത്. വെറുപ്പാണ് ഈ തിന്മ. വെറുപ്പില്‍ നിന്നാണ് നാം മോചനം നേടേണ്ടതും വെറുപ്പില്‍ നിന്ന് അകന്നായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടതും. ബലിയര്‍പ്പിക്കാന്‍ പോകുമ്പോള്‍ നിനക്ക് ആരോടെങ്കിലും എന്നല്ല നിന്നോട് ആര്‍ക്കെങ്കിലും വിരോധം ഉണ്ടെങ്കില്‍ ബലിവസ്തു അവിടെവച്ചിട്ട് അവനുമായി പോയി രമ്യതപ്പെടണം എന്ന തിരുവചനം വ്യക്തമാക്കുന്നത് തന്നെ ഉള്ളില്‍ നിന്ന് വെറുപ്പ് അകറ്റണം എന്നാണ്. അതുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നിന്ന് വെറുപ്പ് അകറ്റാം. ആത്മാവ് ശുദ്ധമായിരിക്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!