മനില:കോവിഡ് ഏല്പിച്ചആഘാതത്തില്‍ നിന്ന് മുക്തമായി നടത്തിയ കറുത്ത നസ്രായന്റെ ഘോഷയാത്ര അക്ഷരാര്‍ത്ഥത്തില്‍ ഫിലിപ്പൈന്‍സിനെ ഇളക്കിമറിച്ചു. 103,277 വിശ്വാസികളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രദക്ഷിണം നടക്കുന്നുണ്ടായിരുന്നില്ല. വിശ്വാസത്തിന്റെ ഒപ്പമുള്ള നടത്തം എന്നായിരുന്നു ഇത്തവണത്തെ പ്രദക്ഷിണം അറിയപ്പെട്ടത്.
ഫിലിപ്പെന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ ആഘോഷമാണ് കറുത്ത നസ്രായന്റെ പ്രദക്ഷിണം. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാജ്യമാണ് ഫിലിപ്പൈന്‍സ്. ആകെ ജനസംഖ്യയില്‍ 82 ശതമാനവും കത്തോലിക്കരാണ്.
1607 മുതല്‍ ആചരിച്ചുവരുന്ന ആഘോഷമാണ് കറുത്ത നസ്രായന്റേത്.