മാതാപിതാക്കന്മാരെ ബഹുമാനിക്കണം എന്നത് ദൈവകല്പനയുടെ ഭാഗമാണ്. ഇപ്രകാരം ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കുമെന്നും വചനം വ്യക്തമാക്കുന്നുണ്ട്. പ്രഭാഷകന്റെ പുസ്തകത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശമുള്ളത്.
മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. അവിടുന്ന് പുത്രന്മാരുടെ മേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നുവെന്ന് പ്രഭാഷകന്‍ 3:2 പറയുന്നു.
പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേള്‍ക്കും( പ്രഭാഷകന്‍ 3:3-5)
മാതാപിതാക്കന്മാര്‍ കറിവേപ്പില പോലെ വലിച്ചെറിയപ്പെടുന്ന ഇക്കാലത്ത് ഈ തിരുവചനം അനുസരിച്ച് പ്രവര്‍ത്തിക്കാനും ജീവിക്കാനും അതുവഴി അനുഗ്രഹംപ്രാപിക്കാനും നമുക്ക് ശ്രമിക്കാം.