അനുഗ്രഹം പ്രാപിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ എല്ലാവരും അനുഗ്രഹം പ്രാപിക്കാറുണ്ടോ? ഇല്ല എന്നുതന്നെയാണ് അതിന്റെ ഉത്തരം. അങ്ങനെയെങ്കില്‍ അനുഗ്രഹം പ്രാപിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്? അതിന് മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്.
1 വചനം വായിക്കുക
2 വചനം കേള്‍ക്കുക
3 വചനം അനുസരിച്ച് ജീവിക്കുക.
നമ്മുടെ ജീവിതത്തില്‍ ഇതില്‍ ഏതിന്റെയെങ്കിലും കുറവാണ് നാം അനുഗ്രഹിക്കപ്പെടാതെ പോകുന്നതിന് ഒരു കാരണം. ചിലര്‍ വചനം കേള്‍ക്കുന്നുണ്ടാവാം.പക്ഷേ വായിക്കുന്നുണ്ടാവില്ല. ഇനി വേറെ ചിലരാകട്ടെ വചനം കേള്‍ക്കുകയും വായിക്കുകയും ചെയ്താലും വചനം അനുസരിക്കാന്‍ തയ്യാറാകുന്നില്ല.
ഇത് മൂന്നും നമ്മുടെ ജീവിതത്തിലുണ്ടാവണം. അപ്പോള്‍ നാം അനുഗ്രഹം പ്രാപിക്കും. ഇന്നുമുതല്‍ ഈ മൂ്ന്നുകാര്യങ്ങള്‍ നമുക്ക് നടപ്പില്‍വരുത്താം.