എല്ലാം വെളിപ്പെടുന്നതുവരെ ക്ഷമയോടെയിരിക്കണമെന്ന് പരിശുദ്ധ അമ്മയുടെ സന്ദേശം ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെസന്ദേശത്തിലാണ് മാതാവിന്റെ ഈ വാക്കുകള്‍.
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക.എന്റെപാദാന്തികത്തിലായിരിക്കാന്‍ പ്രാര്‍ത്ഥിക്കുക.അപ്പോള്‍ നിനക്ക്‌സമാധാനത്തിലായിരിക്കാന്‍ സാധിക്കും. എന്റെ കുഞ്ഞേ എന്നോട് ആത്മാര്‍ത്ഥതയോടെ വര്‍ത്തിക്കുന്ന നിന്നെ ഞാന്‍ സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യും.
കാരണം നാളുകളായി നീ എന്നോട് വിശ്വസ്തയാണ്. നിന്റെ ഹൃദയത്തില്‍ ഈ വിചാരത്തോടെ ജീവിക്കുക. എന്റെസ്‌നേഹം നിന്നെ ശക്തിപ്പെടുത്തട്ടെ. അങ്ങനെ നീ നഷ്ടപ്പെട്ടതായി നിനക്ക് തോന്നാതിരിക്കുകയും ചെയ്യട്ടെ. പ്രാര്‍ത്ഥിക്കുക. മാതാവ് പറയുന്നു.