ജീസസ് സേവ്‌സ് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് മാളിലെത്തിയ യുവാവിനോട് ഒന്നുകില്‍ ടീ ഷര്‍ട്ട് ഊരിമാറ്റുകയോ അല്ലെങ്കില്‍ മാളിന് പുറത്തുപോകുകയോ ചെയ്യാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍. മിന്നെസോട്ടയിലെ മാളിലാണ് ഈ സംഭവം.
ജീസസ് സേവ്‌സ് എന്ന് മുമ്പിലും ജീസസ് ഈസ് ദ ഒണ്‍ലി വേ എന്ന് പിന്നിലും എഴുതിയിട്ടുണ്ടായിരുന്നു. ജീസസ് എന്ന വാക്ക് മതവുമായി ബന്ധപ്പെട്ടതാണെന്നും അത് ആളുകളെ പ്രതിരോധിക്കുന്നുവെന്നുമായിരുന്നു സെക്യൂരിറ്റിയുടെ വാദം.
എന്നാല്‍ അത് മതത്തെക്കുറിച്ചല്ല നിത്യജീവിതത്തെക്കുറിച്ചാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. എന്തായാലും ഈ വീഡിയോ വൈറലായതോടെ യുവാവിനെ അനുകൂലിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.