മനാഗ്വ: നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലെ കത്തോലിക്കാ ദേവാലയത്തിലെ സ്‌ക്രാരി തകര്‍ത്ത് തിരുവോസ്തി നിലത്തെറിഞ്ഞ നിലയില്‍ കണ്ടെത്തി. സാന്‍ റാഫേല്‍ ഔര്‍ലേഡി ഓഫ് ദ അബാന്‍ഡന്‍ഡ് ദേവാലയത്തിലെ സ്‌ക്രാരിയാണ് തകര്‍ക്കപ്പെട്ടത്. ജനുവരി 15 നായിരുന്നു സംഭവം. ഇതേക്കുറിച്ച് ഇടവകയുടെ ഫേസ്ബുക്ക് പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രായശ്ചിത്തദിനം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്ഇടവകക്കാര്‍.
നിക്കരാഗ്വയില്‍ ക്രൈസ്തവവിശ്വാസത്തിനെതിരെ അടിക്കടി ആക്രമണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.