Friday, April 18, 2025
spot_img
More

    സ്വന്തം ബുദ്ധിയെ ആശ്രയിക്കരുതേ… തിരുവചനം ഓര്‍മ്മപ്പെടുത്തുന്നു

    ബുദ്ധിശക്തിയില്‍ അഭിമാനിക്കാം.പക്ഷേ അഹങ്കരിക്കാന്‍ നമുക്ക്അവകാശമില്ല.കാരണം ബുദ്ധിശക്തി മാത്രമല്ല നമ്മുക്കുള്ള ഏതുകഴിവുംദൈവം തന്നതാണ്.

    എന്നാല്‍ പലര്‍ക്കും അത്തരമൊരുവിചാരമില്ല. സ്വന്തം ബുദ്ധി..സ്വന്തം കഴിവ്..സ്വന്തം ശക്തി എന്ന മട്ടില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ധാരാളം. സ്വന്തമായി നമുക്കുള്ളതാണ് എന്ന് കരുതുന്നതുകൊണ്ടാണ് നാം സ്വന്തം ബു്ദ്ധിയെ ആശ്രയിച്ച് പലതും ചെയ്യുന്നതും. സ്വന്തം ബുദ്ധിയെ ആശ്രയിക്കരുതെന്നാണ് വചനം പറയുന്നത്. അതിന് പകരം കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുത്തെ ശക്തിയില്‍ ഉറച്ചുവിശ്വസിക്കുക. വചനം പറയുന്നത് അതാണ്.
    കര്‍ത്താവില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക. സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്.( സുഭാ 3:5)

    നമുക്ക നമ്മുടെ ഹൃദയങ്ങളെ, വിചാരങ്ങളെ,ശക്തിയെ, ബുദ്ധിയെഎല്ലാം ദൈവത്തിന് സമര്‍പ്പിക്കാം. ദൈവമേ എനിക്ക് എന്റേതായി യാതൊന്നുമില്ലെന്ന് ഏറ്റുപറയാം. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് ബുദ്ധിയെ ആശ്രയിക്കാതെ, ദൈവവുമായികൂടിയാലോചിച്ച് നമുക്ക്മുന്നോട്ടുപോവാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!