Saturday, March 15, 2025
spot_img
More

    ട്രെയിനില്‍ വച്ച് ക്രൈസ്തവ മിഷനറിമാരെ ആള്‍ക്കൂട്ടം ആക്രമിച്ചു

    മഹാരാഷ്ട്ര: ട്രെയിനില്‍ വച്ച് ക്രൈസ്തവമിഷനറിമാരെ ഹൈന്ദവമതമൗലികവാദികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. മിഷനറിമാരാണെന്നും മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്നും ആരോപിച്ചായിരുന്നു ആക്രമണം.

    വിദ്യാഭ്യാസആവശ്യങ്ങള്‍ക്കുവേണ്ടി യാത്ര നടത്തിയ അധ്യാപകരായിരുന്നു ഇവരെന്നാണ് വിശദീകരണം. ക്രൈസ്തവ എന്‍ജിഒയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സാന്‍ഗില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ആക്രമണം.

    ആക്രമിക്കപ്പെട്ടവര്‍ക്ക് തുടര്‍യാത്രയില്‍ പോലീസ് സംരക്ഷണം വേണമെന്ന് എന്‍ജിഒയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന ഫാ. റോഡ്രിഗ്‌സ് ആവശ്യപ്പെട്ടു. തദ്ദേശവാസികളെ മതപരിവര്‍ത്തനം നടത്താനാണ് ഇവര്‍ എത്തിയിരിക്കുന്നത് എന്നാണ് ഹൈന്ദവമതമൗലികവാദികള്‍ ആരോപിച്ചത്.

    സംസ്ഥാനത്ത് 2.3 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്. 1.3 ബില്യന്‍ ജനസംഖ്യയില്‍ 80 ശതമാനവും ഹൈന്ദവരാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!