Tuesday, December 3, 2024
spot_img
More

    ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം: കേന്ദ്രമന്ത്രി ജോണ്‍ ബാര്‍ല

    കൊല്‍ക്കൊത്ത: ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബാര്‍ല. കൊല്‍ക്കൊത്തയില്‍ സംഘടിപ്പിച്ച സമാധാനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    രാജ്യപുരോഗതിക്ക് കനപ്പെട്ട സംഭാവനകള്‍ നല്കിയവരാണ് ക്രൈസ്തവര്‍. പക്ഷേ ക്രൈസ്തവര്‍ക്കെന്നും അവഗണന മാത്രമാണ് പ്രതിഫലമായി ലഭിക്കുന്നത്. വിദ്യാഭ്യാസസേവന മേഖലകളിലെ വിലപ്പെട്ട സംഭാവനകള്‍ക്ക് അര്‍ഹമായ പരിഗണന ക്രൈസ്തവസമൂഹത്തിന് ലഭിക്കുന്നില്ല.

    ആരോഗ്യകേന്ദ്രങ്ങളും വൃദ്ധസദനങ്ങളും ക്രൈസ്തവര്‍ നടത്തുന്നുണ്ട്. എന്നിട്ടും മതം മാറ്റുന്നവരെന്ന ആരോപണമാണ് ക്രൈസ്തവര്‍ക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!