Monday, February 10, 2025
spot_img
More

    അസ്വസ്ഥരാണോ ഇതാ ഒരു പരിഹാരമാര്‍ഗ്ഗം..

    പലവിധ കാരണങ്ങളാല്‍ അസ്വസ്ഥമാണ് നമ്മുടെ മനസ്സ്. യാത്ര ചെയ്യേണ്ട ബസ് വരാന്‍ വൈകിയാല്‍, ഒരാളെ ഫോണ്‍ചെയ്തിട്ട് കിട്ടിയില്ലെങ്കില്‍ അപ്പോഴെല്ലാം കാരണമില്ലാതെ നമ്മുടെ മനസ്സ് അസ്വസ്ഥമാകും. പലപ്പോഴും വലിയകാരണങ്ങള്‍ കൊണ്ടല്ല ചെറിയ കാരണങ്ങള്‍ കൊണ്ടാണ് നമ്മുടെ മനസ്സ് അസ്വസ്ഥമാകുന്നത്.

    കാരണമുളള അസ്വസ്ഥതകളെക്കാള്‍ കാരണംവ്യക്തമായി നിര്‍വചിക്കാന്‍കഴിയാത്തവിധത്തിലുള്ള അസ്വസ്ഥകളാണ് നമ്മെ വല്ലാതെ വിഷമിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇവയെല്ലാം സംഭവിക്കുന്നത്? ദൈവാശ്രയബോധം ഇല്ലാത്തതുകൊണ്ട്..ദൈവത്തില്‍ വിശ്വസിക്കാത്തതുകൊണ്ട്.. ദൈവം എന്റെജീവിതത്തില്‍ ഉണ്ടെന്ന ബോധ്യം ഇല്ലാത്തതുകൊണ്ട്..

    ഇങ്ങനെ അസ്വസ്ഥപ്പെടുന്ന നമ്മളോട് തിരുവചനം പറയുന്നത് ഇതാണ്.

    നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ ദൈവത്തില്‍ വിശ്വസിക്കുവിന്‍.എന്നിലും വിശ്വസിക്കുവിന്‍( യോഹ 14:1)

    നമ്മുടെ എല്ലാ അസ്വസ്ഥതകളും ദൈവത്തിന് സമര്‍പ്പിക്കാം. വരാനിരിക്കുന്നവ,സംഭവിച്ചുപോയവ,സംഭവിച്ചുകൊണ്ടിരിക്കുന്നത് എല്ലാം. ദൈവം അറിയാതെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നി്‌ല്ലെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!