ബില്ലിംങ്‌സ്: സെന്റ് പാട്രിക് കോ കത്തീഡ്രലില്‍ പ്രദര്‍ശിപ്പിച്ചിരുന്ന തിരുപ്പിറവി ദൃശ്യങ്ങള്‍ മോഷണം പോയി. ഫെബ്രുവരി വരെയാണ് ഇവിടെ തിരുപ്പിറവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 16 നാണ് പുല്‍ക്കൂടിന് എതിരെയുള്ള ആക്രമണം നടന്നത്.
പൂജ്യരാജാക്കന്മാരുടെ രൂപങ്ങള്‍ ശിരച്ഛേദം ചെയ്ത നിലയിലാണ്. ഉണ്ണീശോയുടെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും രൂപങ്ങളാണ് കാണാതെ പോയിരിക്കുന്നത്. മൃഗങ്ങളുടെ രൂപങ്ങള്‍ വാരിവലിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയഭേദകമാണെന്ന് ഫാ. മാക്ഡവല്‍ അറിയിച്ചു.
ക്രൈസ്തവരെ ലക്ഷ്യം വ്ച്ചുള്ള ആക്രമണത്തിന്റെഭാഗമാണ് ഇതെന്ന് വിശ്വാസികള്‍ പ്രതികരിച്ചു.