തീവ്രദു:ഖത്തിന്റെ നിഴലില്‍ ജീവിക്കാത്ത ജീവിതങ്ങളുണ്ടോ? അപ്രതീക്ഷിതമായ ദു:ഖങ്ങള്‍ വിരുന്നുകാരനെപോലെ കടന്നുവരും. പിന്നീടാവട്ടെ അത് യാത്രപറഞ്ഞുപോകാതെ ജീവിതത്തോട് സ്ഥിരമായി ചേര്‍ന്നുനില്ക്കുകയും ചെയ്യും. അപ്പോഴാണ് അത് സഹിക്കാനാവാത്ത അവസ്ഥയിലെത്തുന്നത്.
ഈ സങ്കടങ്ങളില്‍ നിന്ന് പുറത്തുകടക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പറയുംപോലെ അക്കാര്യം എളുപ്പവുമല്ല. ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ സങ്കടങ്ങളിലൂടെ, തീവ്രദു:ഖത്തിലൂടെ കടന്നുപോകുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ദു:ഖത്തെ അതിജീവിക്കാനായി വിശുദ്ധ തോമസ് അക്വിനാസ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏറെ സഹായകരമായേക്കും. ആത്മീയമായ ഉപദേശങ്ങള്‍ക്കപ്പുറം പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് ഇവ എന്നതും ശ്രദ്ധേയം.
സങ്കടങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ തോമസ് അക്വിനാസ് പറയുന്ന മാര്‍ഗ്ഗങ്ങള്‍ നമുക്ക് സ്വീകരിക്കാം
- ഒന്ന് പൊട്ടിക്കരയുക, മനസ്സ് ശാന്തമാകും
- സങ്കടങ്ങള്‍ ആരോടെങ്കിലും പങ്കുവയ്ക്കുക
- സങ്കടത്തിന്റെ കാരണത്തെക്കുറിച്ച് ധ്യാനിക്കുക, അതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക
- ഇഷ്ടമുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവുക
- വിശ്രമിക്കുക