Friday, December 6, 2024
spot_img
More

    കടം വാങ്ങിയിട്ടുണ്ടോ,കൊടുത്തിട്ടുണ്ടോ എന്തായാലും ബൈബിള്‍ പറയുന്നത് കേള്‍ക്കൂ…

    ജീവിതത്തില്‍ ഒരിക്കലെങ്കിലും കടം വാങ്ങാത്തവരായി ആരെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നില്ല. സാമ്പത്തികപ്രതിസന്ധിയുടെ മുമ്പില്‍, അവിചാരിതമായ അത്യാവശ്യങ്ങള്‍ക്ക് മുമ്പില്‍, അപ്പോഴൊക്കെ കടം വാങ്ങിയിട്ടുള്ളവരാണ് പലരും.

    ഒരുപക്ഷേ കടം കൊടുത്തവരെക്കാള്‍ കടംവാങ്ങിയവരായിരിക്കും കൂടുതല്‍. കാരണം പണം കടം ചോദിക്കുമ്പോള്‍തന്നെ ഒഴിഞ്ഞുമാറുന്നവര്‍ ഒരുപാടുപേരുണ്ട്. മാത്രവുമല്ല ചിലരെങ്കിലും പണം കടംകൊടുക്കാന്‍ മാത്രം സാമ്പത്തികസ്ഥിതിയുള്ളവരുമല്ല.

    അതെന്തായാലും കടം കൊടുക്കുന്നതിനെക്കുറിച്ചും കടം തിരിച്ചുകൊടുക്കുന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ വിശുദ്ധ ഗ്രന്ഥം നല്കുന്നുണ്ട്. കടം വാങ്ങിയിട്ട് ഒഴിഞ്ഞുമാറി നടക്കുന്നവര്‍ക്കും കടം ചോദിക്കുമ്പോള്‍ സഹായിക്കാന്‍ സാധ്യതയും സാഹചര്യവും ഉണ്ടായിരുന്നിട്ടും കൈ മലര്‍ത്തിക്കാണിക്കുന്നവര്‍ക്കും ഈ തിരുവചനങ്ങള്‍ തിരിച്ചറിവിന്റെ ബോധ്യം നല്കുകതന്നെ ചെയ്യും.

    ഇതാ സവിശേഷമായ ആ തിരുവചനങ്ങള്‍:

    കരുണയുളളവന്‍ അയല്‍ക്കാരന് കടം കൊടുക്കും.അവനെ തുണയ്ക്കുന്നവന്‍ കല്‍പ്പനകളനുസരിക്കുന്നു. അയല്‍ക്കാരന്ആവശ്യം വരുമ്പോള്‍ കടം കൊടുക്കുക. നീ കടം വാങ്ങിയാല്‍ സമയത്തിന് തിരിച്ചുകൊടുക്കണം. വാക്കുപാലിച്ച് അയല്‍ക്കാരനോട് വിശ്വസ്തത കാണിക്കുക. നിന്റെ ആവശ്യങ്ങള്‍ തക്കസമയത്ത് നിറവേറും. വീണുകിട്ടിയനിധിപോലെകടത്തെ കരുതുന്ന വളരെപേരുണ്ട്. അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക് ഉപദ്രവം വരുത്തും. കടം കിട്ടുന്നതുവെരെ അയല്‍ക്കാരന്റെ കൈ ചുംബിക്കുകയും അവന്റെ ധനത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നവരുണ്ട്. കടം വീട്ടാറാകുമ്പോള്‍ താമസിപ്പിക്കുകയും നിരര്‍ത്ഥകമായ വാഗ്ദാനം നല്കുകയും സമയം പോരെന്ന് പരാതിപറയുകയും ചെയ്യുന്നു.( പ്രഭാ 29:1-5)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!