പുണ്യജീവിതം നയിച്ച ഒരു വ്യക്തിയെ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ ആ വ്യക്തിയുടെ മാധ്യസ്ഥതയില്‍ ചുരുങ്ങിയത് 3 അത്ഭുതങ്ങളെങ്കിലും നടന്നിരിക്കണം എന്നാണ് സഭ നിഷ്‌ക്കര്‍ഷിക്കുന്നത്. ഈ അത്ഭുതങ്ങള്‍ വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തവിധത്തിലുള്ളതുമായിരിക്കണം. പല വിശുദ്ധരുടെയും നാമകരണനടപടികളില്‍ നിന്ന് ഇക്കാര്യം നമുക്ക് മനസ്സിലായിട്ടുണ്ട്.
എന്നാല്‍ 3 ന് പകരം 873 അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു വിശുദ്ധനും കത്തോലിക്കാസഭയിലുണ്ട്. മറ്റാരുമല്ലഅത് വിശുദ്ധ വിന്‍സെന്റ് ഫെറര്‍ ആണ്.
മാത്രവുമല്ല മറ്റൊരു വിശുദ്ധന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ലാത്തവിധത്തിലുള്ള മാനസാന്തരപ്രവൃത്തികളും അദ്ദേഹം വഴിയായി സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എണ്‍പതിനായിരത്തോളം യഹൂദരെയും എഴുപതിനായിരത്തോളം മൂര്‍വംശജരെയുമാണ് വിശുദ്ധന്‍ മാനസാന്തരപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു വിശുദ്ധന്റെ ജീവിതത്തിലും ഇ്ത്തരത്തിലുള്ള അത്ഭുതം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. മരിച്ചവരെ ഉയിര്‍പ്പിച്ച സംഭവങ്ങളും വിശുദ്ധന്റെ മാധ്യസ്ഥം വഴി നടന്നിട്ടുണ്ട്.
അതുകൊണ്ട് നമുക്ക് ഈ വിശുദ്ധനോട് പ്രത്യേകമായി മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാം.