Wednesday, October 9, 2024
spot_img
More

    ദൈവത്തെ അനുഗമിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട ത്യാഗങ്ങളിലൊന്നാണ് കുടുംബാംഗങ്ങളെ ഉപേക്ഷിക്കല്‍. ദൈവവിളിയില്‍ സംശയിച്ചുനില്ക്കുന്നവര്‍ക്ക് യേശുവിന്റെ ഈ വാക്കുകള്‍ പ്രചോദനമാകും

    ദൈവവിളി ദൈവം വിളിക്കുന്നതാണ്. സവിശേഷമായവിളിയാണ് അത്. അതിനോട് ക്രിയാത്മമായിട്ടാണ് നാം പ്രത്യുത്തരിക്കേണ്ടതും. പക്ഷേ സ്വന്തബന്ധങ്ങളെയും പ്രിയപ്പെട്ടവരെയും വിട്ടുപിരിയേണ്ടതോര്‍ക്കുമ്പോള്‍ പലരും ആ വിളി ഏറ്റെടുക്കാന്‍ മടിക്കുന്നു. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഇത്തരത്തിലുള്ള സംഘര്‍ഷം അനുഭവിക്കുന്ന വ്യക്തിയെ ചിത്രീകരിക്കുന്നുണ്ട്. സക്കറിയ ആണത്.പ്രായമായ അമ്മയുടെ കാര്യമെല്ലാം താനാണ് നോക്കിയിരുന്നതെന്നും ഇനി ആര് അതൊക്കെചെയ്യുമെന്നും ഓര്‍ത്തുവിഷമിച്ചിരുന്ന സക്കറിയായോട് യേശു പറയുന്നത് ഇതാണ്.

    സക്കറിയാ നീ ആകുലനാകരുത്. നിന്റെ സഹോദരീസഹോദരന്മാര്‍ അമ്മയെ നോക്കിക്കൊളളും. നീ കുടുംബത്തില്‍ ആയിരിക്കേണ്ടവനായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ അവിടെ നിന്ന് വിളിക്കുമായിരുന്നു എന്ന് നീ കരുതുന്നുണ്ടോ. ഞാന്‍കുടുംബങ്ങളെ തകര്‍ക്കുകയില്ല പണിതുയര്‍ത്തുകയും എന്നോടൊപ്പം വരേണ്ടിയവരെ വിളിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ ഇത് കഠിനമായി തോന്നാം. എങ്കിലും എന്നെ അനുഗമിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട ത്യാഗങ്ങളില്‍ ഇതും ഉള്‍പ്പെടുന്നുണ്ട്. സ്‌നേഹത്തിന്റെ ഈ ബലി കുടുംബങ്ങളെ നശിപ്പിക്കുകയല്ല കരുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെ ഒരു ദൈവികദാനമായിക്കാണാതെ ഹൃദയത്തിന് മേല്‍ ഒരു ഭാരമാക്കുവാനും നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഈ വിളിയെ ദൈവത്തിന്റെ സമ്മാനമായി കാണുവാന്‍ സാധിക്കുമ്പോള്‍ നിങ്ങള്‍ സ്‌നേഹിക്കുന്നവരെ ദൈവം സംരക്ഷിക്കുന്നത് കാണുവാനാകും. ദൈവം അവരെ ഉപേക്ഷിക്കുകയില്ല.’

    ദൈവവിളിയില്‍ സംശയിക്കുന്നവര്‍ക്കെല്ലാം യേശുവിന്റെ ഈ വാക്കുകള്‍ പ്രചോദനമാകും. യേശുവിനെ അനുഗമിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!