Thursday, December 5, 2024
spot_img
More

    വിശുദ്ധ ബലിയോടൊപ്പം യേശുവിന്റെ പീഡാസഹനങ്ങളും ചേര്‍ത്തു പ്രാര്‍ത്ഥിക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതം

    വിശുദ്ധ ബലിയോടൊപ്പം യേശുവിന്റെ പീഡാസഹനങ്ങളും ചേര്‍ത്തു പ്രാര്‍ത്ഥിക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതത്തെക്കുറിച്ച് പറയുന്നത് വിശുദ്ധ മെക്റ്റില്‍ഡ് ആണ്. വിശുദ്ധ ബലിയോടൊപ്പം യേശുവിന്റെ പീഡാസഹനങ്ങളും ചേര്‍ത്ത് വി.മെക്റ്റില്‍ഡ് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ആ സമയത്തെല്ലാം ശുദ്ധീകരണസ്ഥലത്ത് നിന്ന് ആയിരക്കണക്കിന് ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയിരുന്നു. ഈശോതന്നെ വിശുദ്ധയ്ക്ക് കാണിച്ചുകൊടുത്ത ദര്‍ശനമായിരുന്നു ഇത്.

    യേശുവേ എന്ന് ഉരുവിട്ടുകൊണ്ട് കര്‍ത്താവിന്റെ പീഡാസഹനങ്ങളോടൊപ്പം ലോകത്ത് അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേര്‍ത്ത് നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കുവേണ്ടി, ശുദ്ധീകരണസ്ഥലത്തുന ിന്ന് സ്വര്‍ഗ്ഗത്തിലേക്ക്പ്രവേശനംകിട്ടുന്നതിന് വേണ്ടി പ്രര്‍ത്ഥിക്കുക. വലിയ അത്ഭുതം സംഭവിക്കുമെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!