ഉണ്ണീശോ യൗസേപ്പിതാവിനോട് ആദ്യമായി എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക? അത്തരമൊരു സംശയം എപ്പോഴെങ്കിലും മനസ്സില്‍ തോ്ന്നിയിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചോദ്യത്തിന് ഉത്തരമുണ്ട്,സ്പാനീഷ് മിസ്റ്റികും ധന്യയുമായ മേരി ഓഫ് അഗ്രേഡയ്ക്ക് കിട്ടിയ സ്വകാര്യവെളിപാടിലാണ് ഇക്കാര്യമുള്ളത്. ഉണ്ണീശോയോടുളള തന്റെ ആരാധനയുംസ്തുതിയും മാതാവിനൊപ്പം യൗസേപ്പിതാവ് പങ്കുവയ്ക്കുമ്പോള്‍, യൗസേപ്പിതാവിനോടായിട്ടാണ് ഉണ്ണീശോ ഈ വാക്കുകള്‍പറയുന്നത്.
ആ വാക്കുകള്‍ ഇപ്രകാരമായിരുന്നു.
എന്റെ പിതാവേ, ലോകത്തിന്റെ വെളിച്ചമാകാനും പാപത്തിന്റെ അന്ധകാരത്തില്‍ നിന്ന് അതിനെ വീണ്ടെടുക്കാനുമാണ് ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നത്; ഒരു നല്ല ഇടയനെന്ന നിലയില്‍ എന്റെ ആടുകളെ അന്വേഷിക്കാനും അറിയാനും അവയ്ക്ക് നിത്യജീവനുവേണ്ടി മേച്ചില്‍പ്പുറവും ഭക്ഷണവും നല്‍കാനും അവിടെയെത്താനുള്ള വഴി പഠിപ്പിക്കാനും അവരുടെ പാപങ്ങള്‍ കാരണം അടഞ്ഞ വാതിലുകള്‍ തുറക്കാനും. അതിനാല്‍ നിങ്ങള്‍ രണ്ടുപേരും പ്രകാശത്തിന്റെ മക്കളായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അത് നിങ്ങള്‍ക്ക് വളരെ അടുത്താണ്.
യൗസേപ്പിതാവ് ഈ വാക്കുകള്‍ അങ്ങേയറ്റം ആദരവോടും സ്‌നേഹത്തോടും സന്തോഷത്തോടും കൂടി സ്വീകരിച്ചു.